NADAMMELPOYIL NEWS
JUNE 26/2023
കോഴിക്കോട്: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പരിപൂര്‍ണ പഠന പിന്തുണയും എല്ലാ നിലയിലുമുള്ള സംരക്ഷണവും ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
സമഗ്ര ശിക്ഷ കോഴിക്കോട് യു.ആര്‍.സി സൗത്ത് ഓഫീസിന്റെ കെട്ടിട ഉദ്ഘാടനം കണ്ണഞ്ചേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് അവരുടെ രക്ഷാകര്‍ത്താക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പൊതു വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും. ക്ലീൻ കാമ്ബസ് ഗ്രീൻ കാമ്ബസ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
തുറമുഖം മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അദ്ധ്യക്ഷനായി.യു ആര്‍ സി സൗത്തിലെ തെറാപ്പി സെന്ററിലേക്കുള്ള ഉപകരണങ്ങള്‍ കോര്‍പ്പറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാൻ പി ദിവാകരൻ മന്ത്രി വി ശിവൻകുട്ടിയില്‍ നിന്ന് ഏറ്റുവാങ്ങി.കോര്‍പ്പറേഷൻ നികുതി അപ്പീല്‍ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ നാസര്‍, കൗണ്‍സിലര്‍മാരായ നിര്‍മല.കെ, രമ്യ സന്തോഷ്, എം ബിജുലാല്‍, ഹയര്‍ സെക്കൻഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍ എം, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ സജീഷ് നാരായണൻ, കെ.എൻ, ഷീബ വി.ടി, മനോജ് പി.പി, കോഴിക്കോട് സിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയകൃഷ്ണൻ എം, ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കുഞ്ഞുമൊയ്തീൻ എം.ടി, ഡയറ്റ് ലക്ചറര്‍ പൗളീന ജെയിംസ്, ജനപ്രധിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ് എസ് കെ ജില്ലാ പ്രോജക്‌ട് കോര്‍ഡിനേറ്റര്‍ ഡോ.എ കെ അബ്ദുല്‍ ഹക്കീം സ്വാഗതവും യു.ആര്‍.സി സൗത്ത് ബ്ലോക്ക് പ്രോജക്‌ട് കോര്‍ഡിനേറ്റര്‍ വി.പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.