NADAMMELPOYIL NEWS
JUNE 25/2023
മുക്കം:പൊട്ടാസ് മീഡിയയുടെ ബാനറില്‍…പ്രശസ്ത ചലചിത്ര സംവിധായകന്‍ രാജീവ് കൗതുകം ഛായഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച്, യുവഗായകന്‍ മുഹമ്മദ് അപ്പമണ്ണിലും, ചലചിത്രപിന്നണി ഗായിക സിബല്ല സദാനന്ദനും പാടിയ ‘ഖലീല്‍’ പെരുന്നാള്‍ ആല്‍ബം പ്രകാശനം ചെയ്തു.
പ്രശസ്ത സിനിമ ഗാനരചയിതാവ് ശ്രീ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി,ഗായകനും സംഗീത സംവിധായകനുമായ ശ്രീ മുക്കം വിജയൻ മാസ്റ്റർക്ക് ഖലീലിന്റെ ആദ്യ CD നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചിരിക്കുന്നു.
ചടങ്ങില്‍,ജബ്ബാര്‍ ചേന്ദമംഗല്ലൂര്‍,ഷൗക്കത്തലി മാസ്റ്റര്‍ ഓമശ്ശേരി,രാജീവ് കൗതുകം,ബാബു സോപാനം,മുഹമ്മദ് അപ്പമണ്ണില്‍ തുടങ്ങിയവര്‍ സാന്നിധ്യമായി.
രണ്ട് വേര്‍സണില്‍ ഇറങ്ങുന്ന ഈ ആൽബം,ഇന്ന് (25/6/ 23 ന്) ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് വീഡിയോ ആല്‍ബം പൊട്ടാസ് മീഡിയ പുറത്ത് വിടുന്നതാണ്.
ഇതിന്‍റെ മെയ്ക്കിഗ് വീഡിയോ പെരുന്നാള്‍ തലേന്ന്(28/06/23) 5 മണിക്കും പൊട്ടാസ് മീഡിയ പുറത്ത് വിടുന്നതാണ്.