NADAMMELPOYIL NEWS
JUNE 24/2023
കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്ന് ചാടിപ്പോയ നാല് കുട്ടികളെയും കണ്ടെത്തി. മൂന്നു പേരെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരാളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കണ്ടെത്തിയത്.
ഏറനാട് എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യവെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് മലയാളികളായ മൂന്നു കുട്ടികളെ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശിയായ നാലാമനെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍വച്ച് കണ്ടെത്തിയത്.
ചേവായൂര്‍ ബോയ്സ് ഹോമില്‍നിന്നാണ് നാല് പേരെയും കാണാതാകുന്നത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് കുട്ടികള്‍ മന്ദിരത്തിന്റെ ഗ്രില്‍ വഴി കടന്നുകളഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെട്ടത്. നാലുപേര്‍ക്കും 17 വയസ്സാണ്. ബാലമന്ദിരം അധികൃതരുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് കുട്ടികളെ കണ്ടെത്തിയത്. ഹോസ്റ്റലിലെ ശൗചാലയത്തിനകത്തുള്ള അഴി പൊളിച്ച് നാല് പേരും പുറത്തു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.