NADAMMELPOYIL NEWS
JUNE 23/2023
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് മെഗാ തൊഴില്‍ മേള ജൂണ്‍ 24 ന് കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജില്‍ നടക്കും.
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പില്‍ ഇന്റര്‍ ലിങ്കിങ്ങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ മേള നടക്കുന്നത്. 50 ല്‍ പരം കമ്ബനികള്‍ 2000 ത്തോളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. എസ്‌എസ്‌എല്‍സി, പ്ലസ് ടു, ബിരുദം,ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ജൂണ്‍ 24ന് രാവിലെ 9.30 ന് വെസ്റ്റ് ഹില്ലിലെ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ എത്തണം. പേര് മുൻകൂട്ടി റജിസ്റ്റര്‍ ചെയ്യുന്നതിന് ഇതോടൊപ്പമുള്ള ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്ത് NCS പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ ഇതോടൊപ്പമുള്ള ഗൂഗിള്‍ ഫോം ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.
https://forms.gle/cPfSmU3AxttqTF6c6 , കൂടുതല്‍ വിവരങ്ങള്‍ക്ക് : 04952370176