NADAMMELPOYIL NEWS
JUNE 19/2023

കോഴിക്കോട്: ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നാഇബ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.പി. അബൂബക്കര്‍ ഹസ്‌റത്ത്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൊലവി, കടക്കല്‍ അബ്ദുല്‍അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.

കോഴിക്കോട്: ഞായറാഴ്ച കേരളത്തില്‍ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ജൂണ്‍ 20 ദുല്‍ഹിജ്ജ ഒന്നായിരിക്കുമെന്നും ബലിപെരുന്നാള്‍ 29ന് വ്യാഴാഴ്ചയായിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാൻ എം. മുഹമ്മദ് മദനി അറിയിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 (വ്യാഴാഴ്ച) ആയിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറിതൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

ദുല്‍ഖഅദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ തിങ്കളാഴ്ച ദുല്‍ഖഅദ് 30 പൂര്‍ത്തീകരിച്ച്‌ ചൊവ്വാഴ്ച ജൂണ്‍ 20ന് ദുല്‍ ഹജ്ജ് ഒന്നും ജൂണ്‍ 29ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അറഫ നോമ്ബ് 27ന്, സാമൂഹിക ഐക്യം കാത്തുസൂക്ഷിച്ച്‌ പെരുന്നാള്‍ ആഘോഷം -മര്‍ക്കസുദ്ദഅ്വ

കോഴിക്കോട്: ഞായറാഴ്ച സൂര്യാസ്തമയത്തിനുശേഷം പിറവി ചന്ദ്രൻ ഉണ്ടായിരുന്നതിനാലും സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനാലും ദുല്‍ഹിജ്ജ ഒന്ന് ജൂണ്‍ 18 തിങ്കളാഴ്ചയും അറഫാ നോമ്ബ് അറഫ ദിനമായ ജൂണ്‍ 27ന് ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് കെ.എൻ.എം മര്‍ക്കസുദ്ദഅ്വ ക്രസന്‍റ് വിങ് ചെയര്‍മാൻ പി.അബ്ദുല്‍ അലി മദനി അറിയിച്ചു. പെരുന്നാള്‍ ആഘോഷം സാമൂഹിക ഐക്യം കാത്തുസൂക്ഷിച്ച്‌ കൊണ്ടാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *