NADAMMELPOYIL NEWS
JUNE 18/2023
തിരുവനന്ഥപുരം:പ്രശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.
നിരവധി നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
വ്യത്യസ്തമായ ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നത്. വേലുത്തമ്ബി ദളവയായിരുന്നു ആദ്യത്തെ ചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് രവീന്ദ്രന്‍ നായര്‍ എന്ന പൂജപ്പുര രവി ജനിച്ചത്. ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുമല ഹയര്‍സെക്ക്ന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാടകങ്ങളിലൂടെയായിരുന്നു പൂജപ്പുര രവിയുടെ അഭിനയജീവിതം ആരംഭി്ക്കുന്നത്. കലാനിലയം ഡ്രാമാവിഷന്‍ എന്നപ്രശസ്ത നാടക കളരിയുടെ ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
1970 കളുടെ പകുതിയോടെയാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശി്ക്കുന്നത്. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയറോളുകളാണ് ചെയ്തിരുന്നത്. ഏതു റോളും ചെയ്യാന്‍ കഴിയുന്ന ഫ്‌ലെക്‌സിബിള്‍ കാരക്ടര്‍ ആക്ടറാണ് അദ്ദേഹം. 600 ല്‍ അധികം സിനിമകളില്‍ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാന്‍ തുടങ്ങി. 1992ല്‍ ഇറങ്ങിയ ‘കള്ളന്‍ കപ്പലില്‍തന്നെ’ എന്ന സിനിമയിലെ സുബ്രമണ്യം സ്വാമി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷമാണ്.
വേലുത്തമ്ബി ദളവ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയില്‍ അരങ്ങേറിയ രവിയെ ശ്രദ്ധേയനാക്കിയത് ‘അമ്മിണി അമ്മാവന്‍’ എന്ന ചിത്രത്തിലെ വേഷമാണ്. 2016ല്‍ ‘ഗപ്പി’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. ഇതിനു ശേഷവും ചില അവസരങ്ങള്‍ അദ്ദേഹത്തെ തേടി വന്നിരുന്നെങ്കിലും ആരോഗ്യം അനുവദിക്കാത്തതിനാല്‍ വേണ്ടെന്നു വച്ചിരുന്നു.
പൂജപ്പുര ചെങ്കള്ളൂര്‍ കൈലാസ് നഗറില്‍ ജനിച്ചു വളര്‍ന്ന കുടുംബ വീടിനു സമീപം 40 വര്‍ഷം മുന്‍പ് നിര്‍മിച്ച വീട്ടിലാണ് ഇത്രയും നാള്‍ പൂജപ്പുര രവി താമസിച്ചിരുന്നത്. എന്നാല്‍ വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ഹരികുമാര്‍ കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലേക്കു പോകുന്നതിനിലാണു ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് മറയൂരിലേക്ക് മാറിയത്. ജനിച്ചു വളര്‍ന്ന പൂജപ്പുര വിട്ട് പോകുന്നതില്‍ വലിയ വിഷമമുണ്ടെന്ന് അഭിനയ കാരണവര്‍ പറഞ്ഞിരുന്നു. പക്ഷേ പ്രായത്തിന്റെ അവശതകള്‍ ഉള്ളതിനാല്‍ ഇവിടെ തനിച്ച് താമസിക്കാനാകില്ല. അതിനാലാണ് മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി താമസം മാറാന്‍ അദ്ദേഹം തയ്യാറായത്.
ഇനി ഇവിടേക്ക് മടങ്ങിവരാനാകുമോ എന്നറിയില്ല. ഇവിടുന്നു പോയാലും ഈ നാട് എനിക്കൊപ്പം തന്നെയുണ്ടല്ലോ എന്നും പൂജപ്പുര രവി അന്ന് പറഞ്ഞിരുന്നു.
പ്രശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. നിരവധി നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
വ്യത്യസ്തമായ ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നത്. വേലുത്തമ്ബി ദളവയായിരുന്നു ആദ്യത്തെ ചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ മാധവന്‍ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് രവീന്ദ്രന്‍ നായര്‍ എന്ന പൂജപ്പുര രവി ജനിച്ചത്. ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, തിരുമല ഹയര്‍സെക്ക്ന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാടകങ്ങളിലൂടെയായിരുന്നു പൂജപ്പുര രവിയുടെ അഭിനയജീവിതം ആരംഭി്ക്കുന്നത്. കലാനിലയം ഡ്രാമാവിഷന്‍ എന്നപ്രശസ്ത നാടക കളരിയുടെ ഭാഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
1970 കളുടെ പകുതിയോടെയാണ് പൂജപ്പുര രവി സിനിമയിലേയ്ക്ക് പ്രവേശി്ക്കുന്നത്. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയറോളുകളാണ് ചെയ്തിരുന്നത്. ഏതു റോളും ചെയ്യാന്‍ കഴിയുന്ന ഫ്‌ലെക്‌സിബിള്‍ കാരക്ടര്‍ ആക്ടറാണ് അദ്ദേഹം. 600 ല്‍ അധികം സിനിമകളില്‍ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാന്‍ തുടങ്ങി.
1992ല്‍ ഇറങ്ങിയ ‘കള്ളന്‍ കപ്പലില്‍തന്നെ’ എന്ന സിനിമയിലെ സുബ്രമണ്യം സ്വാമി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷമാണ്.