NADAMMELPOYIL NEWS
JUNE 17/2023

കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍.
മലപ്പുറം മമ്ബുറം വികെ പടി വെള്ളക്കാട്ടില്‍ ഷറഫുദ്ദീനെ (41) ആണ് വി.കെ പടിയിലെ വീടിന്‍റെ പരിസരത്ത് നിന്നും പിടികൂടിയത്. ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ ബൈജു ഐ പി എസ്സിന്‍റെ കീഴിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടര്‍ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം നാലാം തീയതിയാണ് ഫോര്‍ഡ് ഫിയസ്റ്റ കാര്‍ മോഷണം പോയത്.

നഗരത്തിലുള്ള ഗോകുലം മാളിലേക്ക് ബന്ധുക്കളോടൊപ്പമെത്തിയ യുവാവിന്‍റെ കാറാണ് മോഷണം പോയത്. പാര്‍ക്ക് ചെയ്ത് പോയപ്പോള്‍ ഉടമ കാറിന്‍റെ താക്കോല്‍ എടുക്കാൻ മറന്നിരുന്നു.
പെട്ടെന്നു തന്നെ വന്നു നോക്കിയെങ്കിലും കാര്‍ നിര്‍ത്തിയ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്ത് ഉള്ളവരോടും മറ്റും അന്വേഷിച്ചെങ്കിലും കാര്‍ കണ്ടെത്താൻ സാധിച്ചില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റൻറ് കമ്മീഷണര്‍ കെ.സുദര്‍ശന്‍റെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളേജ് പോലീസും സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *