മുക്കം : ജൂലൈ 1, 2 തീയതികളിൽ കുമാരനെലൂരിൽ വെച്ച് നടക്കുന്ന കാരമൂല സെക്ടർ സാഹിത്യോത്സവിന് സ്വാഗതസംഘം രൂപീകരിച്ചു. കുമാരനെല്ലൂർ റഷീദുദ്ധീൻ സുന്നി സെക്രട്ടറി മദ്രസയിൽ വെച്ച് നടന്ന കൺവെൻഷൻ എസ്എസ്എഫ് കോഴിക്കോട് ജില്ല ഫിനാൻസ് സെക്രട്ടറി വാഹിദ് സഖാഫി കുളങ്ങര ഉദ്ഘാടനം ചെയ്തു. മുക്കം ഡിവിഷൻ പ്രസിഡണ്ട് മുബഷിർ ബുഖാരി ചെറുവാടി,ഹാഫിള് മുഹമ്മദ് ഉനൈസ് സഖാഫി, മുഹമ്മദ് മുനവ്വർ,ഗുൽസാർ പി എം എന്നിവർ സംസാരിച്ചു. സയ്യിദ് ഹബീബുള്ള ബുഖാരി കൊന്നാര് (ചെയർ ) ഉസ്മാൻ കെ (ജന. കൺ) നിസാർ പി എം (ഫി.കൺ) പിടി കുഞ്ഞുമുഹമ്മദ്, ജസീൽ അലി കെ (വൈ. ചെയർ) ഹാഷിർ പി ടി, നവാസ് പി ടി (ജോ. കൺ) സുഹൈൽ കെ, റാഷിദ് പി ടി എന്നിവരെ കോഡിനേറ്റർമാരായി തെരഞ്ഞെടുത്തു.