NADAMMELPOYIL NEWS
JUNE 01/2023
തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഗതാഗത വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താൻ കഴിയുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു.
വയസ്സിന് താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാൻ എ ഐ ക്യാമറയ്ക്ക് കഴിയുമെന്നാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കേണ്ടതില്ലെന്ന് എംവിഡി നേരത്തെ തീരുമാനിച്ചിരുന്നു.
12 വയസില്‍ താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാനായി എ ഐ ക്യാമറയില്‍ ആവശ്യമായ സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്ന് ആൻ്റണി രാജു പറഞ്ഞു. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്ബോള്‍ എ ഐ ക്യാമറ പിഴയിടാക്കുമെന്ന ആശങ്ക ഉയര്‍ന്നതിന് പിന്നാലെയാണ് 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തത്ക്കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനിച്ചത്. അതേസമയം, എ ഐ ക്യാമറ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ജൂണ്‍ 5മുതല്‍ പിഴ ഈടാക്കി തുടങ്ങും.
നിയമലംഘനങ്ങള്‍ക്ക് മെയ് 20 മുതല്‍ പിഴ ഈടാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മുന്നറിയിപ്പ് നോട്ടിസ് നല്‍കുന്നത് ഒരു മാസം കൂടി തുടരാനാണ് പുതിയ തീരുമാനം. ഗതാഗത വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. സംസ്ഥാന വ്യാപകമായി 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ 675 എണ്ണം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തവരെയും അപകട ശേഷം നിര്‍ത്താതെ പോകുന്ന വാഹനങ്ങളെയും കണ്ടെത്താനായാണ് ഉപയോഗിക്കുക.