NADAMMELPOYIL NEWS
JUNE 01/2023

ലപ്പുറം:ഒമാനില് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്നും 1072 ഗ്രാം സ്വര്ണം പോലീസ് പിടിച്ചെടുത്തു.
കോഴിക്കോട് ഈങ്ങാപുഴ സ്വദേശി കരീം (48) ആണ് പിടിയിലായത്.

സ്വര്‍ണമിശ്രിതം 4 കാപ്സ്യുളുകളാക്കി ശരീരത്തിനുള്ളില് ഒളിപ്പിച്ച്‌ കടത്തുകയായിരുന്നു. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ കരീമിനെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലിന് ശേഷം ആശുപത്രിയിലെത്തിച്ച്‌ പരിശോധന നടത്തിയപ്പോഴാണ് 4 കാപ്സ്യൂളുകള് കണ്ടെത്തിയത്. ഈ വര്ഷം കാലിക്കറ്റ് എയര്പോര്ട്ടിന് പുറത്ത് വെച്ച്‌ പോലീസ് പിടികൂടുന്ന 20-ാമത്തെ സ്വര്ണ്ണക്കടത്ത് കേസാണിത്.

Leave a Reply

Your email address will not be published. Required fields are marked *