NADAMMELPOYIL NEWS
JUNE 01/2023
താമരശ്ശേരി:കോഴിക്കോട് താമരശ്ശേരി ഓടക്കുന്നില്‍ കെ എസ് ആര്‍ ടി ബസും, ബൈക്കും കൂട്ടിയിടിച്ച് എടവക എള്ളു മന്ദം സ്വദേശിയായ യുവാവ് മരിച്ചു.
പൂവത്തിങ്കല്‍ വീട്ടില്‍ പി എം അനീഷ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴേമുക്കാലോടെ യായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്ബനിയില്‍ സെയില്‍സ് മാനേജരായി ജോലി നോക്കി വരികയായിരുന്നു അനീഷ്.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണുള്ളത്.