NADAMMELPOYIL NEWS
FEBRUARY 21/2023
കോഴിക്കോട്: നഴ്സിങ് വിദ്യാര്‍ഥിനിയെ മദ്യം നല്‍കി കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍ .നഗരത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.
മൊബൈല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
പീഡനത്തിന് ഇരയായ എറണാകുളം സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരാണ് പൊലീസിന്‍റെ പിടിയിലായത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് പഠിക്കുകയാണ് പെണ്‍കുട്ടി. സുഹൃത്തുക്കളായി രണ്ടു പേര്‍ സൗഹൃദം നടിച്ച് വിദ്യാര്‍ത്ഥിയെ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മദ്യം നല്‍കി ക്രൂരബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനശേഷം പെണ്‍കുട്ടിയെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുഞ്ഞു.
പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്കും പ്രാഥമിക തെളിവ് ശേഖരണത്തിനും ശേഷം കസബ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയും പ്രതികളും എറണാകുളം ജില്ലക്കാരാണ്.