NADAMMELPOYIL NEWS
FEBRUARY 20/2023

കോഴിക്കോട് | അച്ചടക്ക നടപടിക്ക് വിദേയനായ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും ഇ കെ വിഭാഗം സുന്നി യുവജന സംഘം, എസ് കെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗ തീരുമാനം.
വിപുലമായ സംസ്ഥാനതല പ്രവര്‍ത്തക സംഗമം ഉടന്‍ കോഴിക്കോട് വിളിച്ച്‌ ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

നാദാപുരത്ത് ഇന്ന് വൈകിട്ട് നടക്കുന്ന വാഫി ഉദ്ഘാടന- വഫിയ്യ ശിലാസ്ഥാപന ചടങ്ങില്‍ നിരവധി സംഘടനാ നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രചരിച്ചിരുന്നു. സി ഐ സി പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക് പുറമെ ഓണംപിള്ളി മുഹമ്മദ് ഫൈസി, റഫീഖ് സകരിയ്യ ഫൈസി, പി എസ് എച്ച്‌ തങ്ങള്‍, പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സൈനുല്‍ ആബിദീന്‍ സഫാരി, എം എ മുഹമ്മദ് ജമാല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ആദൃശ്ശേരി ഫൈസിയുമായി സഹകരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *