NADAMMELPOYIL NEWS
FEBRUARY 19/2023
കോഴിക്കോട്: മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗം നാളെ കോഴിക്കോട് ചേരും. മാര്‍ച്ച് ആദ്യവാരം പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കാനിരിക്കെയാണ് ലീഗിന്‍്റെ പ്രവര്‍ത്തക സമിതി യോഗം നാളെ ചേരുന്നത്.
യോഗത്തില്‍ പ്രവര്‍ത്തന സമിതിയുടെ പുനംസംഘടനയാണ് പ്രധാന അജണ്ട. കൂടാതെ സര്‍ക്കാരിനെതിരായ തുടര്‍പ്രക്ഷോഭവും, ജമാഅത്തെ ഇസ്ലാമി – ആര്‍എസ്‌എസ് ചര്‍ച്ചയും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.
ജമാഅത്തെ ഇസ്ലാമി ആര്‍എസ്‌എസ് ചര്‍ച്ചയെ ഗൗരവമായാണ് കാണുന്നതെന്ന് ലീഗ് നേതൃത്വം പറഞ്ഞു. കൂടാത സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കണെമന്ന അഭിപ്രായങ്ങളും പാര്‍ട്ടിക്കുള്ളിലുണ്ടെന്നും തുടര്‍ സമര പരിപാടികള്‍ നാളത്തെ യോഗത്തില്‍ ചര്‍ച്ച ചെയതേക്കുമെന്നും നേതൃത്വം അറിയിച്ചു.
കേരളത്തിലെ എല്ലാ ജില്ലാ കമ്മിറ്റികളും ഈ മാസം 28ന് മുമ്ബ് നിലവില്‍ വരും. ഉന്നതാധികാര സമിതിക്ക് പകരമായി 21 അംഗ സംസ്ഥാന സെക്രട്ടറിയേറ്റ് പുനസംഘടനയില്‍ നിലവില്‍ വരും. പുനഃസഘടനയുമായി ബന്ധപ്പെട്ട് പുരോഗതി പ്രവര്‍ത്തക സമിതിയില്‍ പ്രധാന ചര്‍ച്ചയാകും. അതോടൊപ്പം ലീഗിന്‍്റെ സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
നിലവിലെ സംസ്ഥാന കമ്മിറ്റിയുടെ അവസാന യോഗം മാര്‍ച്ച് മൂന്നിനാണ്. നാലാം തിയതി സംസ്ഥാന കമ്മിറ്റിയുടെ ആദ്യയോഗം ചേരുമെന്നും നേതൃത്വം അറിയിച്ചു.