തിരുവനന്തപുരം: കല്ലമ്ബലത്ത് ബൈക്കില്‍ അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവത്തില്‍ യുവാവിന്റെ ലൈസന്‍സും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് പൊലീസ്.കല്ലമ്ബലം സ്വദേശി നൗഫലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നാണ് പൊലീസ് ശുപാര്‍ശ. മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് നൗഫലിന്റെ ലൈസന്‍സും നൗഫല്‍ ഓടിച്ചിരുന്ന ബൈക്കിന്റെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് കല്ലമ്ബലം പൊലീസ് ശുപാര്‍ശ ചെയ്തത്. നൗഫലിന്റെ ബന്ധുവിന്റെ പേരിലുള്ളതാണ് ബൈക്ക്. നൗഫല്‍ സ്ഥിരമായി കുറ്റം ചെയ്യുന്നയാളാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്‍്റെ ശുപാര്‍ശ.

കഴിഞ്ഞ വ്യാഴാഴ്ച കല്ലമ്ബലം തോട്ടയ്ക്കാട് വച്ചാണ് അമിത വേഗക്കാരനായ നൗഫല്‍ വിദ്യാര്‍ത്ഥിനികളുടെ ശ്രദ്ധനേടാനായി ബൈക്കില്‍ അഭ്യാസം നടത്തിയത്. അഭ്യാസത്തിന്‍്റെ ബൈക്കിന്‍്റെ നിയന്ത്രണം തെറ്റി പെണ്‍കുട്ടിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തില്‍ നൗഫലിന്‍െറ കൈയ്ക്കും പരിക്കേറ്റു. നാട്ടുകാരാണ് നൗഫലിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങളില്‍ നിന്നാണ് പരിക്കേറ്റ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. ആദ്യം പരാതി നല്‍കാന്‍ ഇവര്‍ തയ്യാറായില്ലെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുക്കുകയായിരുന്നു. അമിത വേഗത്തില്‍ ബൈക്കോടിക്കുന്ന നൗഫലിന്‍്റെ നിരവധി വീഡിയോകള്‍ നവമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *