NADAMMELPOYIL NEWS
FEBRUARY 06/2023

ഇസ്താംബുള്‍: തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യം ഉയരുമ്ബോള്‍, തുര്‍ക്കിയിലും സിറിയയിലും 12 മണിക്കൂറിനിടെ ശക്തമായ രണ്ടാം ഭൂചലനം.
തുര്‍ക്കിയുടെ തെക്ക്- കിഴക്കന്‍ ഭാഗത്തും സിറിയയിലെ ദമാസ്‌കസിലുമാണ് ശക്തമായ തുടര്‍ചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24-ഓടെയാണ് രണ്ടാം ഭൂചലനം ഉണ്ടായത്.

അതേസമയം, പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ഭൂകമ്ബത്തില്‍ മരണം 1453 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നാണ് ഭയക്കുന്നത്. നൂറുകണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ട്.

പുലര്‍ച്ചെ ഉണ്ടായ ഭൂകമ്ബത്തില്‍ തുര്‍ക്കിയില്‍ 912 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5,383 പേര്‍ക്ക് പരിക്കേറ്റു. സിറിയയില്‍ 320 മരണവും സിറിയയില്‍ വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് 221 മരണവും റിപ്പോര്‍ട്ട് ചെയ്തു. 739 ഓളം പേര്‍ക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *