പാകിസ്‌താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. 79 വയസായിരുന്നു. പ്രായാധിക്യ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.പാകിസ്‌താനിലെ പട്ടാളമേധാവി കൂടിയായിരുന്നു പര്‍വേസ് മുഷറഫ്. 1999 ഒക്ടോബര്‍ 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കിയാണ് മുഷറഫ് അധികാരം പിടിച്ചെടുത്തത്. പാകിസ്‌താന്റെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു പര്‍വേസ് മുഷറഫ്. 1998 മുതല്‍ 2001 വരെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ പത്താമത്തെ ചെയര്‍മാനായും 1998 മുതല്‍ 2007 വരെ രാജ്യത്തെ ഏഴാമത്തെ കരസേനാ മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1943 ഓഗസ്റ്റ് 11ല്‍ ഡല്‍ഹിയിലാണ് സയ്യിദ് പര്‍വേസ് മുഷറഫിന്റെ ജനനം. കറാച്ചിയിലും ഇസ്താംബൂളിലുമായി ബാല്യകാലം ചെലവിട്ടു. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളേജില്‍ ഗണിതശാസ്ത്രം പഠിച്ച അദ്ദേഹം ബ്രിട്ടണിലെ റോയല്‍ കോളേജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസിലാണ് തുടര്‍പഠനം പൂര്‍ത്തിയാക്കിയത്.
പാകിസ്‌താനിലെ പട്ടാളമേധാവി കൂടിയായിരുന്നു പര്‍വേസ് മുഷറഫ്. 1999 ഒക്ടോബര്‍ 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കിയാണ് മുഷറഫ് അധികാരം പിടിച്ചെടുത്തത്. പാകിസ്‌താന്റെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു പര്‍വേസ് മുഷറഫ്. 1998 മുതല്‍ 2001 വരെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ പത്താമത്തെ ചെയര്‍മാനായും 1998 മുതല്‍ 2007 വരെ രാജ്യത്തെ ഏഴാമത്തെ കരസേനാ മേധാവിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1943 ഓഗസ്റ്റ് 11ല്‍ ഡല്‍ഹിയിലാണ് സയ്യിദ് പര്‍വേസ് മുഷറഫിന്റെ ജനനം. കറാച്ചിയിലും ഇസ്താംബൂളിലുമായി ബാല്യകാലം ചെലവിട്ടു. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളേജില്‍ ഗണിതശാസ്ത്രം പഠിച്ച അദ്ദേഹം ബ്രിട്ടണിലെ റോയല്‍ കോളേജ് ഓഫ് ഡിഫന്‍സ് സ്റ്റഡീസിലാണ് തുടര്‍പഠനം പൂര്‍ത്തിയാക്കിയത്.
1961-ല്‍ പാകിസ്ഥാന്‍ മിലിട്ടറി അക്കാദമിയില്‍ പ്രവേശിച്ച മുഷറഫ് 1964-ല്‍ പാകിസ്ഥാന്‍ ആര്‍മിയിലേക്ക് കമ്മീഷന്‍ ചെയ്യപ്പെട്ടു. 1965ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ രണ്ടാം ലെഫ്റ്റനന്റായിരുന്നു ഇദ്ദേഹം. 1980കളില്‍ പീരങ്കി സേനയുടെ കമാന്‍ഡറായി. 1990കളില്‍ മുഷറഫിന് മേജര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്‌തു. പിന്നീട് സ്പെഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിന്റെ കമാന്‍ഡറായ ഇദ്ദേഹം ഡെപ്യൂട്ടി സൈനിക സെക്രട്ടറിയായും സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചു.
അഫ്‌ഗാന്‍ ആഭ്യന്തര യുദ്ധത്തില്‍ സജീവ പങ്കുവഹിച്ച വ്യക്തി കൂടിയാണ്. താലിബാനുള്ള പാകിസ്ഥാന്‍ പിന്തുണ പ്രോത്സാഹിപ്പിച്ചതും മുഷറഫിന്റെ കാലത്തായിരുന്നു. 1999ല്‍ ഇന്ത്യ- പാകിസ്താന്‍ യുദ്ധത്തിലേക്ക് നയിച്ച കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നല്‍കിയതും പര്‍വേസ് മുഷറഫാണ്.
മേജര്‍ ജനറലായിരിക്കെ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി മുഷറഫ് നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. മുഷറഫിനെ സൈനിക മേധാവി സ്ഥാനത്ത് നിന്ന് മാറ്റാന്‍ നവാസ് ഷെരീഫ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഇതിന് പ്രതികാരമെന്നോണം 1999ല്‍ മുഷറഫിന്റെ സൈന്യം ഒരു അട്ടിമറി നടത്തി നവാസ് ഷെരീഫിനെ താഴെയിറക്കി. 2001ല്‍ പാകിസ്താന്‍ പ്രസിഡന്റായി അധികാരമേറ്റെടുക്കാന്‍ മുഷാറഫിന് അനുമതി ലഭിക്കുകയും ചെയ്‌തു.
പ്രസിഡന്റായി ഔദ്യോഗിക നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നവാസ് ഷെരീഫിനെ മുഷറഫ് കര്‍ശന വീട്ടുതടങ്കലിലാക്കിയിരുന്നു. അത്രയും നാള്‍ ജോയിന്റ് ചീഫ്സ് ചെയര്‍മാനും ആര്‍മി സ്റ്റാഫ് മേധാവിയുമായി തുടര്‍ന്ന മുഷറഫ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെ ഈ സ്ഥാനങ്ങള്‍ ഉപേക്ഷിച്ചു. എങ്കിലും 2007ല്‍ വിരമിക്കുന്നതുവരെ അദ്ദേഹം കരസേനാ മേധാവിയായി തുടര്‍ന്നു.