NADAMMELPOYIL NEWS
FEBRUARY 03/2023
കോഴിക്കോട്:സാധാരണക്കാരനെ കൊള്ളയടിക്കുന്ന പിണറായി സര്‍ക്കാറിന്റെ ബജറ്റിനെതിരെ കോഴിക്കോട് നഗരത്തിലെ സിവില്‍ സപ്ലൈസ് പമ്ബ് മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
പെട്രോള്‍ ഡീസല്‍ രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.സാമൂഹിക സുരക്ഷാ പേര് പറഞ്ഞ് വഞ്ചിക്കുകയാണ് പിണറായി സര്‍ക്കാരും കൂട്ടരും ചെയ്യുന്നത്. വിലക്കയറ്റം ഉള്‍പ്പെടെ സാധാരണക്കാരുടെ നടുവൊടിക്കുന്ന ബജറ്റ് പ്രഖ്യാപനം പിന്‍വലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്ബ് ഉപരോധിച്ചത്.
ഉപരോധിച്ച യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ട്രഷറര്‍ കെ എം എ റഷീദ് സംസ്ഥാന കമ്മിറ്റി അംഗം എ ഷിജിത് ഖാന്‍ ജില്ല ഭാരവാഹി ഷഫീക് അരക്കിണര്‍,
മന്‍സൂര്‍ മാങ്കാവ്, സിറാജ് കിണാശേരി, മന്‍സൂര്‍ മാങ്കാവ്, സജീര്‍ കൊമ്മേരി, എം.സിറാജ്, ഫസല്‍ കൊമ്മേരി, ഇര്‍ശാദ് മനു, സെമീര്‍ കല്ലായി, കോയ മോന്‍ പുതിയപാലം, നാസര്‍ ചക്കുംകടവ് , നസീര്‍ ചക്കുംകടവ് , അഫ് ലു, ബിജു, ഫൗസാന്‍, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.