NADAMMELPOYIL NEWS
FEBRUARY 03/2023
മുക്കം: കോഴിക്കോട് മുക്കം എംഇഎസ് കോളജില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികളും പുറത്തുനിന്നെത്തിയ ഒരു സംഘം ആളുകളും തമ്മിലാണ് സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു. 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്.
ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനാണ് വെട്ടേറ്റത്. ഭക്ഷണം കഴിക്കാന്‍ സമീപത്തെ ഹോട്ടലിലെത്തിയ വിദ്യാര്‍ത്ഥികളുമായി വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
റോഡരികില്‍ നിര്‍ത്തിവച്ച ബൈക്കുകള്‍ മാറ്റണമെന്ന് പറഞ്ഞ് ചിലര്‍ വന്നു. ഇതേത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മുക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.