NADAMMELPOYIL NEWS
JANUARY 25/2023

തിരുവനന്തപുരം: സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്‍്റി പ്രദര്‍ശനനത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു .
തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബി.ജെ.പി, യുവമോര്‍ച്ച നേതാക്കളാണ് കേസിലെ പ്രതികള്‍. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ ഡോക്യുമെന്‍്ററി പ്രദര്‍ശനത്തിനെതിരെ കേസെടുക്കില്ല. ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച്‌ ഉത്തരവില്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ നിര്‍വഹാമില്ലെന്നാണ് പൊലീസ് വിശദീകരണം. പൂജപ്പുര പ്രതിഷേധത്തില്‍ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 13 പേരാണ് കേസില്‍ പ്രതികള്‍. ആകെ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *