NADAMMELPOYIL NEWS
JANUARY 19/2023
കോഴിക്കോട്: ബേപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് വെച്ച് അതിഥിതൊഴിലാളിയെ കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍.
സിഐ സിജിത്ത് വിയുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ പൊലീസും അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്‍്റെ നേതൃത്വത്തിലുള്ള കോഴിക്കോട് സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേര്‍ന്ന് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ഖാദര്‍(42), ബേപ്പൂര്‍ പൂന്നാര്‍ വളപ്പ് ചെരക്കോട്ട് സ്വദേശി ആട്ടി ഷാഹുല്‍ എന്ന ഷാഹുല്‍ ഹമീദ് (33) എന്നിവരാണ് പിടിയിലായത്.
നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായിട്ടുള്ള ഷാഹുല്‍ ഹമീദ് കഴിഞ്ഞ വര്‍ഷവും സമാനമായ കുറ്റകൃത്യം ചെയ്ത് ബേപ്പൂര്‍ പൊലീസിന്‍്റെ പിടിയിലായിരുന്നു. ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഷാഹുല്‍ ഈയിടെയാണ് ജയില്‍ മോചിതനായത്. തുടര്‍ന്ന് മറ്റൊരാളെ കൂടെ കൂട്ടാളിയാക്കിയാണ് കവര്‍ച്ച നടത്തിയത്.
ബേപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് അബ്ദുള്‍ ഖാദറിനെ പിടികൂടുകയും ഇയാളോട് ചോദിച്ചതില്‍ നിന്നും കൂട്ടുപ്രതി ഷാഹുലാണെന്ന് സമ്മതിക്കുകയും ചെയ്തു. ഷാഹുലിനായുള്ള അന്വേഷണം നടത്തിയെങ്കിലും മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പോലീസിന്‍്റെ സഹായത്തോടെ കൊണ്ടോട്ടിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയും ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അന്വേഷണ സംഘത്തില്‍ ബേപ്പൂര്‍ സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ഷുഹൈബ്, എഎസ്‌ഐമാരായ ലാലു, ദീപ്തി ലാല്‍,സീനിയര്‍ സിപിഒ മാരായ ജിതേഷ്, സജേഷ്, സിപിഒ നിധിന്‍ രാജ് സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലെ ഹാദില്‍ കുന്നുമ്മല്‍, സുമേഷ് ആറോളി, അര്‍ജുന്‍ എകെ, രാകേഷ് ചൈതന്യം, എന്നിവരും ഉണ്ടായിരുന്നു.