NADAMMELPOYIL NEWS
JANUARY 15/2023
കോഴിക്കോട്: പള്ളിക്കണ്ടിയില്‍ പെരുംമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തി. അഞ്ച് പെരുമ്പാമ്പുകളെയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കാന്‍ പോകുന്ന സ്ഥലത്താണ് പാമ്പുകളെ കണ്ടത്. നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവരെത്തി അഞ്ച് പാമ്പുകളേയും പിടികൂടി. പിന്നീട് മാത്തോട്ടം വനശ്രീയിലേക്ക് മാറ്റി, കല്ലായ് പുഴയോട് ചേര്‍ന്ന സ്ഥലത്താണ് പെരുംമ്പാമ്പുകളെ കണ്ടെത്തിയത്.