കാർഡിയോളജി അസിസ്റ്റന്റ് പ്രഫസർ
കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോളജി അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനം. 17 ന് മുൻപ് പ്രഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം.
തെരുവുനായ്ക്കളെ പിടികൂടൽ: അപേക്ഷ 18നകം
വടകര ∙ വാക്സിനേഷൻ നൽകുന്നതിന് തെരുവുനായ്ക്കളെ പിടികൂടാൻ അംഗീകൃത ഏജൻസി പരിശീലനം ലഭിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അനിമൽ ബോർഡ് ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന. വെറ്ററിനറി പോളി ക്ലിനിക്കിൽ നിന്നു ലഭിക്കുന്ന അപേക്ഷ 18ന് അകം തിരികെ ലഭിക്കണം.
പാലിയേറ്റീവ് നഴ്സ് നിയമനം
ഓർക്കാട്ടേരി ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ നഴ്സിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 20നു രാവിലെ 11ന് ഏറാമല പഞ്ചായത്ത് ഓഫിസിൽ. 0496 2547047.
കോഴ്സ്
വടകര ∙ കോ ഓപ്പറേറ്റീവ് കോളജ് ഓഫ് പാരാ മെഡിക്കൽ സയൻസിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 9847224584
ജോലി ഒഴിവ്
കുറ്റ്യാടി∙ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നിഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 17ന് വൈകിട്ട് 5ന് അകം അപേക്ഷ നൽകണം.
നാദാപുരം∙ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. 21ന് ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച