മോഹൻലാലിന്റേതായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിന് ഉണ്ട്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ.

എലോണിന്റെ ട്രെയിലർ സംബന്ധിച്ച വിവരമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ട്രെയിലർ 2023 ജനുവരി 1ന് റിലീസ് ചെയ്യും. പുലർച്ചെ ഒരു മണിക്കാകും ട്രെയിലർ റിലീസ് ചെയ്യുക. അടുത്ത വർഷം തന്നെ ചിത്രം റിലീസിന് എത്തുമെന്നും വിവരമുണ്ട്. ട്രെയിലര്‍ റിലീസ് പങ്കുവച്ച് കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രമാണ് എലോൺ. അതേസമയം, ചിത്രം തിയറ്ററിൽ എത്തിക്കാൻ പറ്റില്ലെന്നും വന്നാൽ ലാഗ് ആണെന്ന് ജനങ്ങൾ പറയുമെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. രണ്ട് തിയറ്ററിലെങ്കിലും ഇറക്കി നോക്കാമെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *