വടകര ∙ മോട്ടർ വാഹന വകുപ്പ് നഗരത്തിലും പരിസരത്തും സ്ഥാപിച്ച 14 ക്യാമറകൾ ഒരു വർഷമായിട്ടും പ്രവർത്തനം തുടങ്ങിയില്ല. സോളർ പാനൽ സഹിതം പകുതിയോളം വടകര നഗരത്തിലും ബാക്കി വിവിധ പഞ്ചായത്തുകളിലുമാണ്. അമിത വേഗം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവ ധരിക്കാത്തത് എന്നിവ കണ്ടു പിടിച്ച് നടപടിയെടുക്കാൻ ഉദ്ദേശിച്ചായിരുന്നു ലക്ഷങ്ങൾ ചെലവിട്ട് ക്യാമറ സ്ഥാപിച്ചത്.
എന്നാൽ സോഫ്റ്റ്‍വേർ പ്രശ്നവും തിരുവനന്തപുരത്തെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കാനുള്ള തടസ്സവും കൊണ്ട് പ്രവർത്തിപ്പിക്കാനായിട്ടില്ല. നഗരത്തിലെ ആർടിഒ ഓഫിസുമായി ഇതിന് ബന്ധമില്ലാത്തതു കൊണ്ട് തിരുവനന്തപുരത്തു നിന്നാണ് നടപടി വേണ്ടത്. വൻ തുക ചെലവിട്ട ക്യാമറകൾ പ്രവർത്തിപ്പിക്കാൻ നടപടിയാകുമ്പോഴേക്കും മറ്റു തകരാറുകൾ ഉണ്ടാകുമോ എന്നാണ് സംശയം.