മുക്കം ∙നഗരസഭയിലെ പൂളപ്പൊയിലിൽ മഞ്ഞ മഴ ! ഇന്നലെ വൈകിട്ട് അഞ്ചോടെ പെയ്ത മഴയിലാണ് മഞ്ഞ മഴത്തുള്ളികൾ കണ്ടത്. പൂളപ്പൊയിൽ ഭാഗത്തെ 4 വീടുകളിൽ ‘മഞ്ഞ മഴ’ പ്രതിഭാസം കണ്ടു.പൂളപ്പൊയിൽ കിഴക്കേ കണ്ടി ഭാഗത്തെ ഷമീം, ഷഹർബാൻ,അസീസ്,അക്ബർ എന്നിവരുടെ വീടുകളുടെ മുറ്റത്തും ഇലകളിലും ഒക്കെയാണ് മഞ്ഞ മഴ തുളളികൾ പതിച്ചത്. സംഗതി അറിഞ്ഞതോടെ ആളുകൾ എത്തി.വീടുകളിലേക്കുള്ള റോഡിലും മഞ്ഞ മഴ തുള്ളികൾ കണ്ടെത്തി. ചെടികളുടെയും മറ്റും ഇലകളിൽ മഞ്ഞ മഴ തുള്ളികൾ വളരെ വ്യക്തമാണ്.