NADAMMELPOYIL NEWS
OCTOBER 30/2022
കോഴിക്കോട്: നൈനാൻ വളപ്പ് മേഖലയിൽ ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലായില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുനാമി മൂന്നറിയിപ്പ് ഇല്ലെന്നും കാറ്റിന്‍റെ ദിശയിലുണ്ടായ മാറ്റമാകാം കാരണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം.
എന്നാൽ അപൂർവ പ്രതിഭാസം കാണാൻ നിരവധി പേരാണ് പ്രദേശത്തേക്ക് എത്തുന്നത്. ശനിയാഴ്ച വൈകീട്ടാണ് നൈനാൻവളപ്പ്, കോതി തുടങ്ങിയ മേഖലകളിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞത്. തിരമാലകളുടെ ശക്തിയും കുറഞ്ഞു.
കടൽ ഉൾവലിഞ്ഞ ഭാഗത്ത് ചളി അടിഞ്ഞു കൂടിയിരിക്കുകയാണ്. വെള്ളം തിരിച്ചു കയറുന്നുണ്ടെങ്കിലും കടൽ ഇതുവരെ പൂർവസ്ഥിതിയിലായില്ല. സമീപ കാലത്തൊന്നും ഇത്തരമൊരു പ്രതിഭാസമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങൾ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടറും അറിയിച്ചു.