NADAMMELPOYIL NEWS
OCTOBER 29/2022
കോഴിക്കോട്: ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ അസി.കോച്ചിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കിനാലൂരിലെ ഹോസ്റ്റല്‍ മുറിയിലാണു തമിഴ്നാട് കോയമ്പത്തൂര്‍ തണ്ടാമുത്തൂര് സ്വദേശി ജയന്തിയെ(22) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബെർത്ത് കട്ടിലിൽ തൂങ്ങി നിലത്ത് ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഒപ്പമുണ്ടായിരുന്നവര്‍ സംഭവമറിഞ്ഞത്.
ബാലുശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മരണകാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.സഹകോച്ചുമാരുടെയും വിദ്യര്‍ഥികളുടെയും മൊഴി രേഖപ്പെടുത്തി.അതേസമയം, കുറച്ചുനാളുകളായി ജയന്തി മാനസികവിഷമത്തിലായിരുന്നുവെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
ഫീൽഡ് ഇനങ്ങളിൽ കായികപരിശീലനം നൽകാനായാണ് ഒന്നര വര്‍ഷം മുന്‍പ് അസി. കോച്ചായി ജയന്തി ഇവിടെയെത്തുന്നത്. ഇവര്‍ക്കു കീഴില്‍ വിദ്യാര്‍ഥികള്‍ നിരവധി നേട്ടങ്ങളും നേടിയിട്ടുണ്ട്. കംപ്യൂട്ടർ സയൻസിലും കായിക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
2016-ൽ ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്ത് ഹെപ്റ്റാത്തലണിൽ ജയന്തി നേടിയ റിക്കാർഡ് ഇപ്പോഴും ഭേദിക്കപ്പെട്ടിട്ടില്ല. പരേതനായ പളനിസ്വാമിയുടെയും കവിതയുടെയും മകളാണ്. അതേസമയം മരണം ഞെട്ടിച്ചുവെന്നും എന്താണ് ഇവര്‍ക്കു സംഭവിച്ചതെന്ന് അറിയില്ലെന്നും പി.ടി.ഉഷ എംപി പ്രതികരിച്ചു.