NADAMMELPOYIL NEWS
OCTOBER 28/2022
മുക്കം: മുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു. മുക്കം മാമ്പറ്റ സ്വദേശി നിധിന് സെബാസ്റ്റ്യനാണ് മരിച്ചത്.
ആര്‍ഇസി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് നിധിന്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെ തൃക്കുടമണ്ണ കടവിലായിരുന്നു അപകടം. സ്കൂള്‍ വിട്ട ശേഷം നിധിനും മറ്റു രണ്ട് വിദ്യാര്‍ഥികളും ഇവിടെ കുളിക്കാന്‍ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.