NADAMMELPOYIL NEWS
OCTOBER 27/2022
ന്യൂഡൽഹി: സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെയും ലഫ്റ്റനന്റ് ഗവർണ്ണർമാരുടെയും ചിന്തൻ ശിബിരം നാളെ മുതൽ ഹരിയാനയിലെ സൂരജ്കുണ്ഡിൽ ചേരും. ആഭ്യന്തര സെക്രട്ടറിമാർ, ഡി.ജി.പിമാർ, കേന്ദ്ര സായുധ സേനകളുടെയും പൊലീസ് സേനകളുടെയും ഡയറക്ടർ ജനറൽമാർ എന്നിവരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന രണ്ട് ഭിവസത്തെ ശിബിരത്തിൽ പങ്കെടുക്കും.
ശിബിരം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫ്രൻസിലൂടെ ഉദ്ഘാടനം ചെയ്യും. ഈ വർഷം സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച വിഷൻ 2047 ഉം പഞ്ച് പ്രാണും പദ്ധതിയുടെ ആക്ഷൻ പ്ലാനും തയ്യാറാക്കാനാണ് യോഗത്തിന്റെ ലക്ഷ്യം. പൊലീസിന്റെ നവീകരണം, സൈബർ ക്രൈം മാനേജ്മെന്റ്, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ ഐ.ടിയുടെ വർദ്ധിച്ച ഉപയോഗം, ലാൻഡ് ബോർഡർ മാനേജ്മെന്റ്, തീരദേശ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്ക് മരുന്ന് കടത്ത് തുടങ്ങിയ വിഷയങ്ങൾ ശിബിരം ചർച്ച ചെയ്യും.