NADAMMELPOYIL NEWS
OCTOBER 24/2022
കോഴിക്കോട് മുതുകാട് സീതപ്പാറ മേഖലയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന മലമാൻ ഇറച്ചിയുമായി യുവാവിനെ പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് അധികൃതർ പിടികൂടി. വനഭൂമിക്ക് സമീപത്ത് താമസിക്കുന്ന പഴയപറമ്പിൽ പി.ഡി.ജോസിനെ (ജോമോൻ 43) ആണ് 4 കിലോഗ്രാം വേവിച്ച ഇറച്ചിയുമായി അറസ്റ്റ് ചെയ്തത്. മലമാനിന്റെ കാലുകളും തലയും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. മറ്റ് പ്രതികൾ ഒളിവിലായതിനാൽ അന്വേഷണം ഊർജിതമാക്കി. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി.ബിജു, ഡപ്യൂട്ടി റേഞ്ച് ഓഫിസർ ഇ.ബൈജുനാഥ്, ബിഎഫ്ഒമാരായ അഭിനന്ദ്,ആശ, ഉദ്യോഗസ്ഥരായ ലത്തീഫ്, പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.