NADAMMELPOYIL NEWS
OCTOBER 20/2022
തിരുവനന്തപുരം: പീഡന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് കർശന ഉപാധികളോട് മുൻകൂർ ജാമ്യം ലഭിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, നവമാധ്യമങ്ങൾ വഴി പരാതിക്കാരിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റുകൾ ഇടാൻ പാടില്ല, പാസ്പോർട്ടും ഫോണും കോടതിയിൽ സമർപ്പിക്കണം, സംസ്ഥാനം വിട്ടുപോകാൻ പാടില്ല തുടങ്ങിയ കർശന ഉപാധികൾ അംഗീകരിച്ചതോടെയാണ് എംഎൽഎയ്ക്ക് കോടതി ജാമ്യം നൽകിയത്.
തനിക്കെതിരായ പരാതി വ്യാജമാണെന്നും പരാതിക്കാരി മുൻപ് പലർക്കെതിരേയും ഇത്തരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.