മലയാളികൾക്ക് എന്നും അറിയാൻ താല്പര്യമുള്ള ഒരു വിശേഷമാണ് നടി നയൻതാരയുടെ വിശേഷം എന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടി കൂടിയാണ് നയൻതാര. അടുത്ത കാലത്തായിരുന്നു നയൻസിന്റെ പേരിൽ വലിയതോതിലുള്ള ചില വിവാദങ്ങളൊക്കെ പൊട്ടിമുളച്ചത്. നയൻതാര വാടകഗർഭപാത്രം വഴി കുഞ്ഞുങ്ങളെ സ്വന്തമാക്കി എന്നതായിരുന്നു ഈ വാർത്ത. ഇതിനുപിന്നാലെ വലിയതോതിലുള്ള സൈബർ ആക്രമണങ്ങളാണ് നയൻതാരയ്ക്ക് ഏൽക്കേണ്ടി വന്നത്.

സൗന്ദര്യം സംരക്ഷിക്കാൻ വേണ്ടിയാണ് നയൻതാര ഇത്തരത്തിൽ ഒരു കാര്യത്തിൽ തയ്യാറായതെന്നും, പേറ്റു നോവറിയാതെ എങ്ങനെയാണ് ഒരു സ്ത്രീക്ക് അമ്മയാവാൻ സാധിക്കുന്നത് എന്നത് കൂടാതെ മുലപ്പാൽ ചുരത്താതെ ഒരു സ്ത്രീയെ അമ്മയെന്നു വിളിക്കാൻ സാധിക്കുമോ എന്നൊക്കെ ആയിരുന്നു. എന്നാൽ ഇപ്പോൾ നയൻതാരക്കെതിരെ നിയമപരമായി ചിലർ രംഗത്തു വന്നിരിക്കുകയാണ്. അവർ ചോദിക്കുന്ന ചോദ്യമിതാണ്. വിവാഹം കഴിഞ്ഞ് ഏഴു എട്ടു വർഷം കഴിയുന്ന ദമ്പതികൾ മാർക്ക് മാത്രമാണ് ഇത്തരത്തിൽ ഒരു രീതി നിലവിലുള്ളത്. നിയമപരമായ എല്ലാ കാര്യങ്ങളും അംഗീകരിച്ചാണോ നയൻതാര ഇത്തരമൊരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടത് എന്ന്. പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് നയൻതാരയുടെ കാര്യത്തിൽ അന്വേഷണത്തിനായി.

ഇതിനെ കുറിച്ച് നയൻതാരയോടെ തിരക്കിയപ്പോൾ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നത് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. വാടക ഗർഭധാരണത്തിന്റെ അവസരത്തിൽ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല എന്നും തായ്‌ലൻഡിൽ വച്ചാണ് നടന്നിരിക്കുന്നത് എന്നതുമാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ നിയമങ്ങൾ അല്ലല്ലോ അവിടെയുള്ളത്. തായ്‌ലൻഡ് നിയമങ്ങളനുസരിച്ച് ഉള്ളതാണ് ഗർഭധാരണം എന്നുമൊക്കെ നയൻതാര പറഞ്ഞു എന്ന് ചില അടുത്തവൃത്തങ്ങൾ അറിയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ വിവരങ്ങൾ ഇരുഭാഗത്ത് നിന്നും എത്തിയിട്ടില്ല എന്നതാണ് സത്യം. അതേസമയം തനിക്ക് 38 വയസ്സ് ഉള്ളതുകൊണ്ടാണ് ഗർഭധാരണത്തെക്കുറിച്ച് ചിന്തിക്കാതെരുന്നത് എന്നും നയൻതാര പറഞ്ഞതായി അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *