NADAMMELPOYIL NEWS
SEPTEMBER 30/2022

കോഴിക്കോട് : പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ എതിർപ്പുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പോപ്പുലർ ഫ്രണ്ടിനെ മാത്രം ഏകപക്ഷീയമായി നിരോധിച്ചത് ശരിയല്ലെന്നും, പരിഹാരം നിരോധനമല്ല എന്നുമാണ് പിഎംഎ സലാമിന്റെ വാദം. നിരോധനം കൊണ്ട് ഒരു സംഘടനയെ തകർക്കാൻ പറ്റില്ലെന്നും ലീഗ് നേതാവ് പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിൽ ജനങ്ങൾക്ക് ഉള്ളത് പോലെ തന്നെ ലീഗിനും സംശയമുണ്ട്. ആശയപരമായി ഒരു സംഘടനയെ തകർക്കാൻ നിരോധനം കൊണ്ട് സാധിക്കില്ല. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന്റെ കാര്യത്തിലും ആശയപരമായ കാര്യത്തിലും ഏറ്റവും വ്യക്തമായ നിലപാട് ആദ്യമുതൽ പറയുന്ന സംഘടനയാണ് മുസ്ലീം ലീഗ്.പോപ്പുലർ ഫ്രണ്ടിനെ ലീഗ് എക്കാലത്തും എതിർത്തിരുന്നു.
പിഎഫ്‌ഐയുടെ വർഗീയ, വിഭാഗീയത, വിധ്വംസക പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞാണ് സംഘടനയെ നിരോധിച്ചത് എന്നാൽ ഇതെല്ലാം രൂക്ഷമായി ചെയ്യുന്ന മറ്റ് സംഘടനകളും ഇവിടെയുണ്ടെന്നാണ് സലാം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *