NADAMMELPOYIL NEWS
SEPTEMBER 28/2022
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയില്‍ യുവനടിമാരെ അക്രമിച്ച സംഭവത്തില്‍ പോലീസ് അടിയന്തരമായി ഇടപെടണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു.
അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നിയമ നടപടി സ്വീകരിക്കണം. ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീര്‍ച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടത് തന്നെയാണ്.
ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികള്‍ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതായിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.