NADAMMELPOYIL NEWS
SEPTEMBER 28/2022
ദോഹ: കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു.ഖത്തറിലെ പ്രമുഖ വ്യവസായി ഏബിള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധീഖ് പുറായിലിന്റെ സഹോദരന്‍ സുബൈര്‍ മൗലവി (56) ആണ് മരിച്ചത്. സോഷ്യല്‍ ഫോറം സജീവ പ്രവര്‍ത്തകനും ഗ്രന്ഥകാരനും മികച്ച വാഗ്മിയുമാണ്. മതാര്‍ ഖദീമില്‍ ഏബിള്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
അസര്‍ നമസ്‌ക്കാരത്തിന് ശേഷം കഴിഞ്ഞ ദിവസം മരണപ്പെട്ട ആഗോള ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫ് അല്‍ ഖറദാവിയുടെ ജനാസ നമസ്‌കാരം ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ അദ്ദേഹത്ത ദോഹയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പോപുലര്‍ ഫ്രണ്ട് നേതാവ് നസറുദ്ധീന്‍ എളമരത്തിന്റെ സഹോദരി സലീനയാണ് ഭാര്യ. മകള്‍: സഹല്‍ (ദുബയ്), സഈദ്, നിഷ, റുഷ്ദ. മരുമകള്‍: മുന (കൊണ്ടോട്ടി). ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകും.