NADAMMELPOYIL NEWS
SEPTEMBER 26/2022

കോഴിക്കോട്: കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ളവര്‍ ഉണ്ടാക്കിയതാണ് കേരളത്തിന്റെ പാരമ്പര്യം. സി.എച്ച് പ്രചരിപ്പിച്ച മുദ്രാവാക്യം ഇന്നും മുഴങ്ങുന്നുണ്ട്. അരിയും മലരും കുന്തിരിക്കവും കരുതാന്‍ എത്ര ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാന്‍ പിഎഫ്‌ഐയ്ക്ക് അവകാശമോ അധികാരമോ ഇല്ല. വര്‍ഗീയത പറഞ്ഞ് കത്തിച്ചിട്ട് പ്രശ്‌നങ്ങളുണ്ടായ ശേഷം മുങ്ങുന്നതാണ് അവരുടെ രീതിയെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *