Photo: Apple
ആപ്പിള്‍ ഇന്ത്യാ സ്റ്റോര്‍ വഴി ഐഫോണ്‍ 14 സീരീസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ചു. പഴയ മോഡലുകള്‍ ആപ്പിളിന് നല്‍കി കിഴിവ് നേടാമെന്നതാണ് ഇതിലെ നല്ല കാര്യം. ഐഫോണ്‍ 6 എസ്, 7 സീരീസ്, 8 സീരീസ് തുടങ്ങി പഴയ ഫോണുകള്‍ എല്ലാം എക്‌സ്‌ചേഞ്ചു ചെയ്യാം. ഫോണിന്റെ സ്‌റ്റോറേജ്, അവസ്ഥ എന്നിവ കൂടി പരിഗണിച്ചായിരിക്കും വില. ഓരോ മോഡലിനും പരമാവധി ലഭിക്കാവുന്ന വിലയായിരിക്കും നൽകുക. സ്‌റ്റോറേജ് കുറവുള്ള ഫോണ്‍ ആണ് എക്‌ചേഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വില കുറയും.
∙ ഐഫോണ്‍ 13 പ്രോ മാക്‌സ്
ഏറ്റവമധികം വില ലഭിക്കുക ഐഫോണ്‍ 13 പ്രോ മാക്‌സിനാണ്. ഈ മോഡലിന് 58,730 രൂപ വരെ കിഴിവ് ലഭിക്കും. എക്‌സേചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 21,260 രൂപ, 71,179 രൂപ, 81,170 രൂപ എന്നാണ് വിലയിട്ടിരിക്കുന്നത്. ഐഫോണ്‍ 13 പ്രോ മാക്‌സ് നൽകി ഐഫോണ്‍ 14 വാങ്ങാന്‍ 21,260 രൂപ മതിയെങ്കിലും മോശം ഫോണാണ് കൈയ്യിലെത്തുക എന്ന കാര്യം മറക്കരുത്. പ്രോ മോഷന്‍ സ്‌ക്രീന്‍ ടെക്‌നോളജി, മൂന്നാമത്തെ ക്യാമറ തുടങ്ങിയവ ഐഫോണ്‍ 14ന് ഉണ്ടായിരിക്കില്ല.
∙ ഐഫോണ്‍ 13 പ്രോയ്ക്ക് 55,535 രൂപ വരെ
ഐഫോണ്‍ 13 പ്രോ മാറ്റി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 55,535 രൂപ വരെയായിരിക്കും ആപ്പിള്‍ നല്‍കുക. എക്‌സേചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 24,365 രൂപ, 74,365 രൂപ, 84,365 രൂപ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്. ഈ മോഡലിനും പ്രോ മാക്‌സിനെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ബാധകമായിരിക്കും.
∙ ഐഫോണ്‍ 13ന് 41,600 രൂപ വരെ
ഐഫോണ്‍ 13 സീരീസാണ് മാറ്റി വാങ്ങാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ പരമാവധി 41,600 രൂപ വരെ ലഭിക്കും. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 38,300 രൂപ, 88,300 രൂപ 98,300 രൂപ എന്നിങ്ങനെയാണ് വില.
∙ ഐഫോണ്‍ 13 മിനിക്ക് 36,580 രൂപ വരെ
ഐഫോണ്‍ 13 മിനി മോഡലിന് 36,580 രൂപ വരെയാണ് ആപ്പിള്‍ ഓഫര്‍ ചെയ്യുന്നത്. എക്‌സ്ചേഞ്ചായി 128 ജിബി സറ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ വാങ്ങാന്‍ യഥാക്രമം 38,300 രൂപ, 88,300 രൂപ, 98,300 രൂപ വില നല്‍കണം.
∙ ഐഫോണ്‍ 12 പ്രോ മാക്‌സിന് 44,500 രൂപ വരെ
രണ്ടു വര്‍ഷം പഴക്കമുള്ള ഐഫോണ്‍ 12 പ്രോ മാക്‌സ് മാറ്റിവാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആപ്പിള്‍ നല്‍കുക 44,500 രൂപ വരെയായിരിക്കും. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 35,400 രൂപ, 85,400 രൂപ, 98,300 രൂപ എന്നിങ്ങനെയായിരിക്കും വില.
∙ ഐഫോണ്‍ 12 പ്രോയ്ക്ക് 41,500 രൂപ വരെ
ഐഫോണ്‍ 12 പ്രോ മോഡലിന് പരമാവധി 41,500 രൂപ വരെ ലഭിക്കും. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ സ്വന്തമാക്കാന്‍ യഥാക്രമം 38,300 രൂപ, 88,300 രൂപ, 98,400 രൂപ എന്നിങ്ങനെയായിരക്കും വില നല്‍കേണ്ടത്.
∙ ഐഫോണ്‍ 12ന് 31,130 രൂപ വരെ
ഐഫോണ്‍ 12 മോഡലിന് 31,130 രൂപ വരെയാണ് ആപ്പിള്‍ ഓഫര്‍ ചെയ്യുന്നത്. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ വാങ്ങാന്‍ യഥാക്രമം 48,770 രൂപ, 8,770 രൂപ, 1,08,770 രൂപ എന്നിങ്ങനെയായിരിക്കും വില.
∙ ഐഫോണ്‍ 12 മിനിക്ക് 22,500 രൂപ വരെ
പരമാവധി 22,500 രൂപയായിരിക്കും ഐഫോണ്‍ 12 മിനി തിരിച്ചു നല്‍കിയാല്‍ ആപ്പിള്‍ നല്‍കുക. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ ലഭിക്കാന്‍ യഥാക്രമം 57,400 രൂപ, 1,07,400 രൂപ, 1,17,400 രൂപ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്.
∙ രണ്ടാം തലമുറയിലെ ഐഫോണ്‍ എസ്ഇ മോഡലിന് 12,000 രൂപ വരെ
രണ്ടാം തലമുറയിലെ ഐഫോണ്‍ എസ്ഇ മോഡലിനുമുണ്ട് ഓഫര്‍. ഈ മോഡലിന് 12,000 രൂപ വരെ കിഴിവാണ് കമ്പനി നല്‍കുന്നത്. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ വാങ്ങാന്‍ യഥാക്രമം 67,900 രൂപ, 1,17,900 രൂപ, 1,27,900 രൂപ എന്നിങ്ങനെ വില നല്‍കണം.
∙ ഐഫോണ്‍ 11 പ്രോ മാക്‌സിന് 34,000 രൂപ വരെ ലഭിക്കും
ഐഫോണ്‍ 11 പ്രോ മാക്‌സ് മോഡല്‍ കൈവശമുള്ളവര്‍ അത് നല്‍കിയാല്‍ 34,000 രൂപ വരെ ലഭിക്കും. എക്‌സ്ചേഞ്ചായി 128ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 45,900 രൂപ, 95,900 രൂപ, 1,05,900 രൂപ എന്നിങ്ങനെയായിരിക്കും വില നല്‍കേണ്ടത്.
∙ ഐഫോണ്‍ 11 പ്രോയ്ക്ക് 31,500 രൂപ
ഐഫോണ്‍ 11 പ്രോ മാറ്റിവാങ്ങാന്‍ നല്‍കിയാല്‍ 31,500 രൂപ വരെ ലഭിക്കും. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 48,400 രൂപ, 98,400 രൂപ, 1,08,400 രൂപ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്.
∙ ഐഫോണ്‍ 11 ന് 22,570 രൂപ വരെ
ഐഫോണ്‍ 11 മോഡല്‍ മാറ്റി ഐഫോണ്‍ 14 സീരീസ് സ്വന്താക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 22,570 രൂപ വരെ കിഴിവ് ലഭിക്കും. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ വാങ്ങാന്‍ നല്‍കേണ്ട വില യഥാക്രമം 57,330 രൂപ, 1,07,330 രൂപ, 1,17,330 രൂപ എന്നിങ്ങനെയായിരിക്കും.
∙ ഐഫോണ്‍ എക്‌സ്ആറിന് 14,800 രൂപ വരെ
ഐഫോണ്‍ 10ആര്‍ മോഡല്‍ തിരിച്ചു നല്‍കിയാല്‍ 14,800 രൂപ വരെ ആപ്പിള്‍ നല്‍കും. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ വാങ്ങിക്കാന്‍ യഥാക്രമം 65,100 രൂപ, 1,15,100 രൂപ, 1,25,100 രൂപ എന്നിങ്ങനെ ആയിരിക്കും.
∙ ഐഫോണ്‍ എക്‌സ്എസ് മാക്‌സിന് 22,510 രൂപ വരെ
ഐഫോണ്‍ 10എസ് മാക്‌സിന് 22,510 രൂപ വരെയായിരിക്കും പരമാവധി ലഭിക്കുക. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ വാങ്ങാന്‍ യഥാക്രമം 57,390 രൂപ, 1,07,390 രൂപ, 1,17,390, രൂപ എന്നിങ്ങനെ വില നല്‍കണം.
∙ ഐഫോണ്‍ എക്‌സ്എസിന് 19,540 രൂപ വരെ
ഐഫോണ്‍ 10എസിന് 19,540 രൂപ വരെയാണ് ഡിസ്‌കൗണ്ട് നല്‍കുക. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവയ്ക്ക് യഥാക്രമം 60,360 രൂപ, 1,10,360 രൂപ, 1,20,360 രൂപ എന്നിങ്ങനെയാണ് വിലയിട്ടിരിക്കുന്നത്.
∙ ഐഫോണ്‍ എക്‌സിന് 14,820 രൂപ ലഭിക്കും
ഐഫോണ്‍ 10 മോഡലാണ് നല്‍കുന്നതെങ്കില്‍ 14,820 രൂപ വരെ ലഭിക്കും. എക്‌സ്ചേഞ്ചായി 128ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ വാങ്ങാന്‍ യഥാക്രമം 65,080 രൂപ, 1,15,080 രൂപ, 1,25,080 രൂപ വില നല്‍കണം.
∙ ഐഫോണ്‍ 8 പ്ലസിന് 12,000 രൂപ വരെ
ഐഫോണ്‍ 10ന് ഒപ്പം ഇറങ്ങിയ 8 പ്ലസിന് 12,000 രൂപ വരെയാണ് ആപ്പിള്‍ വിലയിട്ടിരിക്കുന്നത്. എക്‌സ്ചേഞ്ചായി 128ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ ലഭിക്കാന്‍ യഥാക്രമം 67,900 രൂപ, 1,17,900 രൂപ, 1,27,900 രൂപ എന്നങ്ങനെയാണ് വില.
∙ ഐഫോണ്‍ 8ന് 10,260 രൂപ
ഏറ്റവും സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 8ന് 10,260 രൂപ വരെ ആപ്പിള്‍ നല്‍കും. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ ലഭിക്കാന്‍ യഥാക്രമം 69,640 രൂപ, 1,19,640 രൂപ, 1,29,640 രൂപ എന്നിങ്ങനെയാണ് വില നല്‍കേണ്ടത്.
∙ ഐഫോണ്‍ 7 പ്ലസിന് 9,060 രൂപ
ഐഫോണ്‍ 7 പ്ലസിന് 9,060 രൂപ വരെ ആപ്പിള്‍ നല്‍കും. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ ലഭിക്കാന്‍ യഥാക്രമം 70,840 രൂപ, 1,20,840 രൂപ, 1,30,840 രൂപ എന്നിങ്ങനെയാണ് നല്‍കേണ്ടത്.
∙ ഐഫോണ്‍ 7ന് 7,530 രൂപ വരെ
ഐഫോണ്‍ 7 മോഡലിനും ഉണ്ട് ഓഫര്‍. ഫോണിന് 7,530 രൂപ വരെ ലഭിക്കും. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ ലഭിക്കാന്‍ യഥാക്രമം 72,370 രൂപ, 1,22,370 രൂപ, 1,32,370 രൂപ എന്നിങ്ങനെയാണ് നല്‍കേണ്ടത്.
∙ ഐഫോണ്‍ 6 എസ് പ്ലസിന് 5,705 രൂപ
ഐഫോണ്‍ 6എസ് പ്ലസ് ഫോണിന് 5,705 രൂപ വരെ ആപ്പിള്‍ നല്‍കും. എക്‌സ്ചേഞ്ചായി 128 ജിബി സ്റ്റോറേജ് ശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ വാങ്ങണമെങ്കില്‍ അതിന് യഥാക്രമം 74,195 രൂപ, 1,24,195 രൂപ, 1,34,195 രൂപ എന്നിങ്ങനെ വില നല്‍കണം.
∙ ഐഫോണ്‍ 6ന് 4,720 രൂപ
ഏറ്റവും കുറവ് വില ഐഫോണ്‍ 6ന് ആണ് – 4,720 രൂപ വരെയാണ് ഓഫര്‍. എക്‌സ്ചേഞ്ചായി 128 ജിബി സംഭരണശേഷിയുള്ള ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നിവ ലഭിക്കാന്‍ യഥാക്രമം 75,180 രൂപ, 1,25,180 രൂപ, 1,35,180 രൂപ എന്നിങ്ങനെയാണ് വില നല്‍കേണ്ടത്.
ഇതെല്ലാം മികച്ച വിലയാണെന്നു തോന്നാമെങ്കിലും ഫോണുകള്‍ സെക്കന്‍ഡ്ഹാന്‍ഡ് മാര്‍ക്കറ്റില്‍ വിറ്റാല്‍ ഇതിലും കൂടുതല്‍ വില ഉടമകള്‍ക്ക് ലഭിച്ചേക്കാം. എന്നാല്‍, അതിനൊന്നും മെനക്കെടാന്‍ വയ്യാത്തവര്‍ക്ക് ഈ ഓഫറുകള്‍ പരിഗണിക്കാം. ഐഫോൺ 14 സീരീസിലെ ഹാൻഡ്സെറ്റുകൾക്ക് ആമസോണിലും എക്സ്ചേഞ്ച് ഓഫറുകൾ ലഭ്യമാണ്.
English Summary: iPhone 14, iPhone 14 Pro, iPhone 14 Pro Max available for sale in India