NADAMMELPOYIL NEWS
AUGUST 26/2022
വടകര: ചോമ്പാലില്‍ നിന്നു മത്സ്യബന്ധനത്തിനു പോയവര്‍ സഞ്ചരിച്ച ഫൈബര്‍വള്ളം മറിഞ്ഞ് രണ്ടു പേര് മരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂക്കര മാടാക്കര വലിയ പുരയില്‍ അച്യുതന് (56), അഴിയൂര്‍ പൂഴിത്തല ചിള്ളിപറമ്പത്ത് അസീസ് (50) എന്നിവരാണ് മരിച്ചത്. മാടാക്കരയിലെ ഷൈജുവാണ് (45) ആശുപത്രിയിലുള്ളത്.
ചോറോട് മുട്ടുങ്ങലില്‍ നിന്ന് ഏഴു കിലോമീറ്ററോളം അകലെ ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം നടന്നത്. മൂന്നു പേരാണ് തോണിയിലുണ്ടായിരുന്നത്. ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് ഫൈബര്‍ വള്ളം മറിഞ്ഞ് മുങ്ങുകയായിരുന്നു. വലിയ വള്ളത്തിൽ നിന്നു മത്സ്യവുമായി ചോമ്പാലിലേക്കു പോകുമ്പോഴായിരുന്നു കനത്ത കാറ്റില്‍ വള്ളം അപകടത്തില്‍പ്പെട്ടത്.
Read Also : ‘ഓൺ ടൈം’ സ്കീം പാലിച്ചില്ല, സൊമാറ്റോ നഷ്ടപരിഹാരം നൽകേണ്ടത് 10,000 രൂപ
ഇതോടെ കടലില്‍ അകപ്പെട്ട മൂന്നു പേരും കര ലക്ഷ്യമാക്കി നീന്തി. അവശനായി മുട്ടുങ്ങല്‍-കുരിയാടി ഭാഗത്ത് എത്തിയ ഷൈജുവിനെ നാട്ടുകാര്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇദ്ദേഹമാണ് കടലില്‍ രണ്ടു പേര് കൂടിയുള്ള കാര്യം അറിയിച്ചത്. ഷൈജുവിന്റേതാണ് ഫൈബര്‍ വള്ളം.
ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് മറ്റുള്ളവരെ കണ്ടെത്തിയതും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതും. അപ്പോഴേക്കും ഇരുവരും മരണടഞ്ഞിരുന്നു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.