NADAMMELPOYIL NEWS
AUGUST 20/2022

കോഴിക്കോട് ;കൂടത്തായ് കൊലപാതക പരമ്ബര കേസുകളില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രത്യേക കോടതിയാണ് വാദം കേള്‍ക്കുക.
റോയ് തോമസ്, സിലി വധക്കേസുകളില്‍ ഒന്നാം പ്രതി ജോളി നല്‍കിയ വിടുതല്‍ ഹര്‍ജികളാണ് പരിഗണിക്കുന്നത്. ജോളി ജയിലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിഭാഗം നല്‍കിയ റിവിഷന്‍ ഹര്‍ജിയും ഇന്ന് പരിഗണിക്കും. ആല്‍ഫിന്‍, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊല കേസുകള്‍ ഈ മാസം 31 ന് പരിഗണിക്കും. ( koodathayi murder case )

കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്ബരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്ബരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

2011ല്‍ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ച റോയ് തോമസ് യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. വടകര എസ് പിയായിരുന്ന കെജി സൈമണിന്റെ മേല്‍നോട്ടത്തില്‍ ആറ് അന്വേഷണസംഘങ്ങള്‍ രൂപീകരിച്ച്‌ മറ്റ് കൊലപാതകക്കേസുകളില്‍ കൂടി കുറ്റപത്രം സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *