NADAMMELPOYIL NEWS
JULY 30/2022
കോഴിക്കോട്: മലയോരമേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുന്നു. ഉച്ചയോടെ ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയിലും തുമരംപാറ മേഖലയിലും ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി.
തുമരംപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് സമീപത്തെ റോഡുകളിലും വീടുകളില്‍ വെള്ളം കയറി. വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്.
ഒട്ടേറെ കൃഷി നശിച്ചു. റോഡുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്. മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.