NADAMMELPOYIL NEWS
JULY 30/2022
കോഴിക്കോട്: ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരായ പീഡനപരാതിയില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ സച്ചിതാനന്ദന്‍. താന്‍ കുറ്റാരോപിതനോ ഇരക്കോ ഒപ്പം നില്‍ക്കുന്നില്ല എന്നും ഇരുവര്‍ക്കും എത്രയും വേഗം നീതി ലഭിക്കട്ടെയെന്നും സച്ചിതാനന്ദന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. സിവിക് ചന്ദ്രനെതിരായ പ്രതിഷേധം അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെ തിരിഞ്ഞതില്‍ വിയോജിപ്പുണ്ടെന്നും ഇത്തരം കേസുകളില്‍ പെട്ട നിരപരാധികളെ തനിക്ക് അറിയാമെന്നും സച്ചിതാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഈ മാസം 30 വരെ തടഞ്ഞു. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്.