NADAMMELPOYIL NEWS
JULY 26/2022
കോഴിക്കോട് : മാധ്യമപ്രവർത്തകയോട് കെഎസ്ആർടിസി ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. മുക്കം താഴെക്കോട്ട് മാമ്പറ്റ നൗഷാദ് (34) നെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് ഒരു ദിനപത്രത്തിലെ സീനിയർ സബ് എഡിറ്ററായ യുവതി, രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ബസില്‍ ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ വീട്ടിലേക്കു വരുമ്പോഴായിരുന്നു യുവാവിന്‍റെ അതിക്രമം.
കോഴിക്കോട് നിന്ന് കെഎസ്ആർടിസിയിൽ കയറിയ യുവാവ് വെസ്റ്റ്ഹിൽ കഴിഞ്ഞതോടെ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഡ്രൈവർ ബസ് അത്തോളി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവം നടന്നത് നടക്കാവ് പൊലീസ് പരിധിയിലായതിനാൽ തുടർ നടപടികൾ നടക്കാവ് പോലീസ് സ്വീകരിക്കുമെന്ന് അത്തോളി പൊലീസ് അറിയിച്ചു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.