NADAMMELPOYIL NEWS
JULY 26/2022
കൊടുവള്ളി: വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും വിദ്യാർഥിയായ മകനെയും ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. കിഴക്കോത്ത് നടകുന്നുമ്മൽ മുഹമ്മദ് അഷ്റഫിന്റെ ഭാര്യ റൈഹാനത്തിനെയും (40) മകൻ അബ്ദുല്ല മുഹമ്മദ് അഷറഫിനെയുമാണ് (18) ബന്ധുവായ മലയമ്മ പൂത്തടത്തിൽ മുഹമ്മദ് യാസീൻ (29) അടിച്ച് പരിക്കേൽപിച്ചതായി പരാതിയുള്ളത്. കമ്പികൊണ്ട് അടിയേറ്റ അബ്ദുല്ല മുഹമ്മദ് അഷ്റഫിന് തലക്കും കഴുത്തിനും മുഖത്തും പരിക്കേറ്റു.
ആക്രമണത്തിൽ റൈഹാനത്തിന്റെ മുഖത്തെ എല്ലിനും പൊട്ടലുണ്ട്. ഇരുവരും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ കേസെടുത്തതായും ഒളിവിലുള്ള പ്രതിക്കായി അന്വേഷണം നടക്കുന്നതായും കൊടുവള്ളി പൊലീസ് അറിയിച്ചു.