കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചുകയറി. നാല് പേര്‍ മരിച്ചു.നാല് പേര്‍ക്ക് ഗുരുതര പരുക്ക്. ഷിരൂര്‍ ടോള്‍ പ്ലാസയില്‍ വൈകിട്ട് ആറ് മണിയോടെയാണ് അപകടം.
ആംബുലന്‍സ് അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
Video: https://www.instagram.com/reel/CgPGUqtDfIy/?igshid=YmMyMTA2M2Y=
മഴയത്ത് റോഡ് തെന്നികിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.