NADAMMELPOYIL NEWS
JULY 20/2022
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും മറ്റു ജില്ലകളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെയും കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. മദ്ധ്യപ്രദേശിന് മുകളിൽ നിലകൊണ്ടിരുന്ന ന്യൂനമർദം ചക്രവാതച്ചുഴിയായി മാറിയതും, മൺസൂൺ പാത്തി വടക്കുവശത്തേക്ക് നീങ്ങാൻ തുടങ്ങിയതുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം.