NADAMMELPOYIL NEWS
JULY 19/ 2022

ഓമശ്ശേരി: മദ്റസാ ലീഡർ, മാഗസിൻ എഡിറ്റർ, ആർട്സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ സ്ഥാനങ്ങളിലേക്ക് ഇലക്ഷൻ മാനദണ്ഡങ്ങളനുസരിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയ ശ്രദ്ധേയമായി. ഓമശ്ശേരി മദ്റസത്തുൽ മുജാഹിദീനിൽ നടന്ന തിരഞ്ഞെടുപ്പാണ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ചത്. ഇലക്ഷൻ നിയന്ത്രിക്കാൻ പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഉദ്യോഗസ്ഥരും ബാലറ്റ് പേപ്പറും കയ്യിൽ പുരട്ടാനുള്ള മഷിയും അടക്കമുള്ള മുഴുവൻ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ജനാധിപത്യ രീതിയിലാണ് ഇലക്ഷൻ നടത്തിയത്. പ്രിസൈഡിംഗ് ഓഫീസർമാരായി മുഹമ്മദ് നസീൽ പി.വി, നിഹാൻ കെ.കെ, പോളിംഗ് ഓഫിസർമാരായി മുഹമ്മദ് ഹിഷാം ഇ.കെ, നിഹാൻ. പി.വി, നഷ് വ. വി.കെ എന്നീ വിദ്യാർത്ഥികൾ ഇലക്ഷൻ പ്രക്രിയ നിയന്ത്രിച്ചു. അധ്യാപകരായ ഷൈജൽ കല്ലുരുട്ടി (സദർ മുദരിസ്), ജസീം, ബഷീർ.പി.വി, എൻ.ടി. അബ്ദുസ്സലാം മദനി, സഫിയ.എൻ, സഈദ, അഫീഫ എന്നിവർ നേതൃത്വം നൽകി. മദ്റസാ പാർലമെൻ്റ് അംഗങ്ങളായി ആയിശ തഹാനി. എം.പി (മദ്റസാ ലീഡർ), ഫാത്തിമ നുഹ (അസി.ലീഡർ), ഹിദ ഫാത്തിമ.പി (മാഗസിൻ എഡിറ്റർ), ഫാദി ഫെസിൻ.കെ.കെ (സബ് എഡിറ്റർ), ഹന ഫാത്തിമ.പി (ആർട്സ് സെക്രട്ടറി), ഹിന സുൽത്താന. എ (അസി.സെക്രട്ടറി), നിഹാൽ ഷാൻ (സ്പോർട്സ് ക്യാപ്റ്റൻ), ഫഹദ് പി.ടി (വൈസ് ക്യാപ്റ്റൻ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *