നാഗ്പൂര്‍: കുത്തൊഴുക്കില്‍ പാലത്തിന്‍ മേല്‍ നിന്ന് പുഴയിലേക്ക് പതിക്കുന്ന ഒരു കാര്‍. രക്ഷക്കായി അതില്‍ നിന്നും ഉയരുന്ന ഒരു കൈ…കാണെക്കാണെ പതിയെ പുഴയിലേക്ക് ആഴങ്ങളിലേക്ക് മുങ്ങിമറയുന്ന ആ കൈയും കാറും….ഇതെല്ലാം നിസ്സംഗരായി നോക്കി നില്‍ക്കുന്ന ഒരു ജനക്കൂട്ടം.ഏതെങ്കിലും ഒരു സിനിമക്കായി ഇട്ട സെറ്റല്ല..സിനിമയിലെ രംഗങ്ങളുമല്ല.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍. കൈവരികളില്ലാത്ത പാലം മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ പെട്ടെന്ന് വെള്ളം കൂടിയതോടെയാണ് നദിയിലേക്ക് പതിച്ചതാണ് കാര്‍. എട്ടോളം യാത്രക്കാരാണ് എസ്.യു.വിയില്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ സ്ത്രീയുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചുവെന്നും മൂന്ന് പേരെ കാണാതായെന്നും പൊലിസ് അറിയിച്ചു. ഒഴുക്കില്‍ പെടുന്നതിന് മുമ്ബ് രണ്ട് പേര്‍ രക്ഷപ്പെട്ടു. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലിസ് പറഞ്ഞു.
മധ്യപ്രദേശിലെ മുള്‍ട്ടായിയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വിവാഹാഘോഷത്തിനായാണ് ഇവര്‍ നാഗ്പൂരിലെത്തിയത്. റോഷ്‌നി ചൗക്കിദാര്‍(32), ദാര്‍ഷ് ചൗക്കിദാര്‍(10), ലിദാര്‍ ഹിവാരേ(38), മധുകാര്‍ പാട്ടീല്‍(65), നിര്‍മല(60), നീമു ആട്‌നര്‍(45) എന്നിവരാണ് അപകടത്തില്‍ മരിച്ചതെന്ന് പൊലിസ് അറിയിച്ചു.