NADAMMELPOYIL NEWS
JULY 13/2022

കോഴിക്കോട്: ജില്ലയിൽ മഴക്കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. 16 വില്ലേജുകളിലായി 19 വീടുകൾ ഭാഗികമായി തകർന്നതായും ജില്ലാ ദുരന്തനിവാരണ സെൽ അറിയിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ തോണി മറിഞ്ഞ് മുത്തായത്ത് കോളനിയിലെ ഷിഹാബിനെ ആണ് കാണാതായത്. ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.
മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായപ്പോൾ തോണി തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കോസ്റ്റ് ഗാർഡിന്റെ അർവനേഷ് എന്ന ഷിപ്പുൾപ്പെടെ പോലീസ്, ഫയർ ഫോഴ്സ്, നാട്ടുകാർ തുടങ്ങിയവർ സംഭവസ്ഥലത്ത് തെരച്ചിൽ തുടരുന്നു. തെരച്ചിലിനായി അടുത്ത ദിവസം കോസ്റ്റ് ഗാർഡിന്റെ ഒരു ഹെലികോപ്ടറും മറ്റൊരു കപ്പലും കൂടെയെത്തുമെന്നും ദുരന്തനിവാരണ സെൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *