NADAMMELPOYIL NEWS
JULY 13/2022
കോഴിക്കോട്: അല്‍ഷിമേഴ്സ് അസുഖബാധിതയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. കോഴിക്കോട് വടകരയാണ് ഒരേ വീട്ടില്‍ കൊലപാതകവും ആത്മഹത്യയുമുണ്ടായത്. തിരുവള്ളൂര്‍ മലോല്‍ കൃഷ്ണനാണ് (74) ഭാര്യയെ കൊന്ന് ആത്മഹത്യ ചെയ്തത്. ഭാര്യ നാരായണിക്ക് 62 വയസായിരുന്നു. നാരായണിയെ കഴുത്തറുത്ത നിലയില്‍ കിടപ്പുമുറിയിലും കൃഷ്ണനെ അടുക്കള വരാന്തയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
മകനും ഭാര്യയും പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാരായണിയുടെ അസുഖത്തെക്കുറിച്ചുള്ള മനോവിഷമത്തിലാകാം കൊലപാതകവും ആത്മഹത്യയും സംഭവിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ ഏതാനും നാളുകളായി നാരായണി അല്‍ഷിമേഴ്സ് രോഗബാധിതയാണ്. ഇതില്‍ വലിയ മനഃപ്രയാസമായിരുന്നു ഭര്‍ത്താവ് കൃഷ്ണനുണ്ടായിരുന്നതെന്ന് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.